കൊളച്ചേരി :-സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ അടിയുറച്ച ശബ്ദവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ശിൽപിയുമായ ഖാഇദെ മില്ലത്തിന്റെ കാലത്ത് നിന്ന് വിഭിന്നമായി മുസ്ലിം ലീഗ് ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് പുതിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ട്കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെയും, ഗ്ലോബൽ കെ.എം.സി.സി കമ്മറ്റിയുടെയും നേതൃത്വത്തില് നടന്ന ശിഹാബ് തങ്ങൾ - ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണത്തിൽ കൊളച്ചേരി പഞ്ചായത്തിന്റെ പരിധിയിൽ മികവ് പുലർത്തിയ ശാഖകൾക്കു മുള്ള അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക പീഢിതരോടൊപ്പം എന്നും മുന്നിൽ നിൽക്കുന്ന പാർട്ടി മുസ്ലിം ലീഗ് എന്ന നിലക്ക് സംഘപരിവാർ ബി.ജെ.പി ക്കാരുടെ കലാപത്തിന് ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും പ്രദേശ വാസികളെ ആദ്യമായി നേരിൽ കണ്ട് വസ്തുതാ ശേഖരണം നടത്തിയ പാർട്ടി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപൊയിൽ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, കൊളച്ചേരി ഗ്ലോബൽ കെ.എം സി.സി പ്രസിഡണ്ട് പി.പി. ജമാൽ കമ്പിൽ, ജനറൽ സെക്രട്ടറി മുക്താർ പി.ടി.പി, അഹ്മദ് കമ്പിൽ,അഫ്സൽ കയ്യങ്കോട് ,അബ്ദുള്ള ചേലേരി, ഇക്ബാൽ അള്ളാകുളം, മൻസൂർ പാമ്പുരുത്തി, പി പി സി മുഹമ്മദ് കുഞ്ഞി, ഉമ്മർ മൗലവി, യൂസഫ് പള്ളിപ്പറമ്പ്, കെ മുഹമ്മദ് കുട്ടി ഹാജി, അന്തായി നൂഞ്ഞേരി, ജാബിർപാട്ടയം, വി.ടി ആരിഫ്, റാസിം പാട്ടയം, കെ എം.പി. ശംസീർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദി പറഞ്ഞു.