മയ്യിൽ:- ഗണേശ സേവാസംഘം നേതൃത്വത്തിൽ മയ്യിൽ കേന്ദ്രീകരിച് നടത്തുന്ന സാർവ്വജനിക ഗണേശോത്സവം ഇന്നും നാളെയും (ആഗസ്റ്റ് 19, 20 ശനി, ഞായർ ) നടക്കും.
എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിന് സമീപം ഇന്ന് വൈകുന്നേരം 5.30ന് വിഗ്രഹ പ്രതിഷ്ഠയും തുടർന്ന് കർപ്പൂര ആരതിയും, വിനായക ചതുർത്ഥി നാളായ ഞായറാഴ്ച്ച രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമവും ഉണ്ടാകും.
നാളെ വൈകുന്നേരം 4.30ന് എട്ടാം മൈലിൽ നിന്നും ആരംഭിക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന രഥഘോഷയാത്ര മയ്യിൽ പട്ടണം വഴി പറശ്ശിനിക്കടവ് പാലത്തിന് സമീപം പറശ്ശിനിപുഴയിൽ വിഗ്രഹം നിമഞ്ജനം ചെയ്യും.