മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.അസൈനാർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് BPC ഗോവിന്ദൻ എടാടത്തിൽ അനുമോദനം നടത്തി. പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയ പ്രൊജക്ടറും പുസ്തകങ്ങളും SI സി. തമ്പാൻ ഏറ്റുവാങ്ങി.
കെ.വി സുധാകരൻ കെ.സുശീല ടീച്ചർ, വി.വി മോഹനൻ, പി.ലത തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.സി സതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.