ചട്ടുകപ്പാറ : കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "ഓണത്തിന് ഒരു മുറം പച്ചക്കറി "സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൻ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.സജിത്ത് കുമാർ, കെ.ഗണേഷ് കുമാർ എന്നിവർ സംസാരിച്ചു.