സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ യോഗം ചേർന്നു


കണ്ണൂർ :- എല്ലാ ബസുകളിലും ക്ലീനർമാരെ നിയമിക്കണമെന്നും 2022 ഒക്ടോബറിലെയും 2023 ഏപ്രിലിലെയും ഡി എ വർധന അനുവദിക്കണമെന്നും സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത യോഗം ആവശ്യപ്പെട്ടു. ബസുടമകളുടെ അസോസിയേഷൻ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ഉൾപ്പെടെ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് യോഗം അറിയിക്കുകയും ചെയ്തു. യോഗത്തിൽ വി വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

വി.വി പുരുഷോത്തമൻ, എൻ.മോഹനൻ, സി.എച്ച് ലക്ഷ്മണൻ, താവം ബാലകൃഷ്ണൻ, എൻ.പ്രസാദ്, ജ്യോതിർ മനോജ്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു.

Previous Post Next Post