ചേലേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ചേലേരി മുക്കിൽ ഓണ ചന്ത ആരംഭിച്ചു. ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ ഓണചന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് കണിയാറക്കൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി മുസ്ത, വി.പി പരി , ടി.ഒ ഓമന തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബേങ്ക് സെക്രട്ടറി എം.സി സന്തോഷ് കുമാർ സ്വാഗതവും കെ.എൻ അബു സാലിഹ് നന്ദിയും പറഞ്ഞു.