കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് പാർലമെന്റ് സംഘടിപ്പിച്ചു


പന്ന്യങ്കണ്ടി : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങളും, ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപന അംഗങ്ങളും , വാർഡ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ഉൾകൊള്ളുന്ന 'ലീഡേഴ്സ് പാർലമെന്റ് ' പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.സാങ്കേതികത്വങ്ങൾ ഒഴിവാക്കി നാട്ടിൽ വികസനം എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന് റോഡ് വികസനം ത്വരിതപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ലീഡേഴ്സ് പാർലമെൻറ് കോ ഓർഡിനേറ്റ് ചെയ്തു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ എൽ, പഞ്ചായത്ത് സ്റ്റിയറിങ് സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, കെ താഹിറ, ടി.വി ഷമീമ, കെ.പി അബ്ദുൽ സലാം, ഹംസ മൗലവി പള്ളിപ്പറമ്പ് , കെ ശാഹുൽ ഹമീദ് , അന്തായി ചേലേരി, എം റാസിന , എൻ.പി സുമയ്യത്ത് , എ. പി നൂറുദ്ധീൻ, ഖിളർ നൂഞ്ഞേരി, അബ്ദുൽ ഗഫൂർ കോടിപ്പൊയിൽ, ടി.വി മുഹമ്മദ് കുട്ടി, പി മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. യൂസഫ് മൗലവി കമ്പിൽ പ്രാർത്ഥനയും പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം സ്വാഗതവും സെക്രട്ടറി പി കെ പി നസീർ നന്ദിയും പറഞ്ഞു

Previous Post Next Post