വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മനനസത്രം നടത്തി


മയ്യിൽ :- രാമായണ മാസാചരണത്തിന്റെ ഭാഗമായി വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മനനസത്രം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. രാമായണത്തിലെ വിവിധ കാണ്ഡങ്ങളെ അധികരിച്ച് രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.

മാതൃസമിതി അംഗങ്ങളായ പി .കെ. ചന്ദ്രമതി ടീച്ചർ, ശ്യാമള ടീച്ചർ, ശ്രീമതി പുഷ്പവല്ലി ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ്‌ എ.കെ രാജ്‌മോഹൻ സ്വാഗതവും സെക്രട്ടറി യു.പ്രഭാകരൻ നന്ദിയും പറഞ്ഞു.

 

Previous Post Next Post