ന്യൂ സ്റ്റാർ വില്ലേജ്മുക്ക് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

 


മാണിയൂർ: -ന്യൂ സ്റ്റാർ വില്ലേജ്മുക്ക് ഓഗസ്റ്റ് 27,28 തീയ്യതികളിൽ വില്ലേജ് മുക്കിൽ വെച്ച് നടത്തിയ ഓണാഘോഷ പരിപാടി ഓണപ്പൊലിമ 2023 ന്റെ സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ, ആരോഗ്യ -  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. പി കെ മുനീർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ. കെ പി ചന്ദ്രൻ സമ്മാനദാനം നടത്തി. ക്ലബ്ബ് സെക്രട്ടറി കെ സി വരുൺ സ്വാഗതവും പ്രസിഡന്റ്‌ അഭിഷിൻ പി നന്ദിയും രേഖപ്പെടുത്തി.

പരിസര വാസികളായ മുഴുവൻ നാട്ടുകാരും ആഹ്ലാദ, ആരവത്തോടെ പങ്കെടുത്ത കലാ കായിക പരിപാടികൾ നടന്നു.



Previous Post Next Post