പ്ലാസ്റ്റിക്കിനെതിരെ കുട്ടികളുടെ പോരാട്ടം ; കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ 'ക്വിറ്റ് പ്ലാസ്റ്റിക്ക്' ഉദ്ഘാടനം നാളെ


മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ പ്ലാസ്റ്റിക്കിനെതിരെ സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന ക്യാമ്പയിൻ പ്രവർത്തനം ക്വിറ്റ് പ്ലാസ്റ്റിക്കിന് നാളെ തുടക്കമാകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 'കർഷക ഭാരതി' പുരസ്കാര ജേതാവ് പി.സുരേശൻ, നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടി, എ.പി സുചിത്ര, സി.കെ രേഷ്മ, പി.പി രമേശൻ എന്നിവർ അതിഥികളാകും.

സർവ്വേ, ബോധവത്കരണ പ്രവർത്തനങ്ങൾ, നാടക അവതരണങ്ങൾ, ഫ്ലാഷ് മോബ്, പേപ്പർ ബാഗ്, പേന തുടങ്ങിയവയുടെ പരിശീലനം, ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കൽ തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും. ഫെബ്രുവരിയിൽ അവസാനിക്കും.

Previous Post Next Post