ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു. മയ്യിൽ ടൗണിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ പതാക ഉയർത്തി. തുടർന്ന് പെരുവങ്ങൂർ അംഗൻവാടിയിൽ മധുരവിതരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് യു. മുസമ്മിൽ അദ്ധ്യക്ഷത വഹിച്ചു. യൂസഫ് പാലക്കീൽ , കെ.അജയകുമാർ , മൊയ്തു കോറളായി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post