മയ്യിൽ:- തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം, യുവത യുവജനവേദി, സഫ്ദർ ഹാശ്മി കരിയർ ഗൈഡൻസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കേരള പി.എസ് സി എംപ്ലോയ്സ് യൂണിയനുമായി സഹകരിച്ച് പി എസ് സി പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ 'പി എസ് സിയെ അറിയുക' സൗജന്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 17 വ്യാഴാഴ്ച രാത്രി 7 മണിക്ക് വായനശാലയിൽ ക്ലാസ് നടക്കും. പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കൽ, അപേക്ഷ സമർപ്പണം, പരീക്ഷാ രീതികൾ, റാങ്ക് ലിസ്റ്റ്, സംവരണം, നിയമന ശുപാർശ തുടങ്ങിയ എല്ലാ നടപടികളെ കുറിച്ചും വിശദീകരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9048352155, 9895965668