കണ്ണൂർ :- മുസ്ലിം എജുക്കേഷണൽ സൊസൈറ്റിയുടെ (MES)ന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന ഓണാഘോഷം പ്രമുഖ കഥാകൃത്തും സാംസ്കാരിക നായകനുമായ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. MES സംസ്ഥാന പ്രസിഡണ്ട് കെ. ഫസൽ ഗഫുർ അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ ടി.ഒ.മോഹനൻ, കെ.സി.സോമൻ നമ്പ്യാർ (ഡയറക്ടർ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ), മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾ കരീംചേലേരി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ സംബന്ധിച്ചു.