ജനദ്രോഹ നടപടികളിലൂടെ സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു - കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ്


കണ്ണൂർ : സംസ്ഥാന സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളായ പെൻഷൻ സമ്പ്രദായത്തിൽ അനാവശ്യ നിയമനിർമാണങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മസ്റ്ററിംഗ് സംവിധാനത്തിലൂടെയും സാധാരണക്കാർക്ക് ലഭിക്കേണ്ട പെൻഷൻ തടഞ്ഞു വെക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സർക്കാർ ആഘോഷിച്ചു കൊണ്ടുവന്ന നിലാവ് പദ്ധതി എല്ലാ പ്രദേശങ്ങളും ഇരുട്ടിൽ ആക്കിയിരിക്കുകയാണ് സർക്കാറിന്റെ ഉറപ്പിന്മേൽ നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങൾ റിപ്പയറിങ് ചെയ്യാൻ കഴിയാത അവസ്ഥയിലും. റിപ്പയർ ചെയ്യേണ്ട കെഎസ്ഇബി കൈ മലർത്തുകയാണ്. സർക്കാർ കമ്മീഷൻ പറ്റുന്നതിനുവേണ്ടി കൊണ്ടുവന്ന പദ്ധതിയാണ് ഇതെന്ന് യോഗം അഭിപ്രായപ്പെട്ടു.. ജനദ്രോഹ നടപടികളിലൂടെ സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യോഗം തീരുമാനിച്ചു.

കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ. പി. പി, അബ്ദുൽ ഖാദർ കെ സി, സമീർ പുന്നാട്. കെ താഹിറ, പ്ര ചിത്ര കെ വി, റജില പി, നുബ് ല. സി , ടിപി ഫാത്തിമ, എൻ. സി ജസ് ലീന ടീച്ചർ എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ്.കെ പി സ്വാഗതവും സൈഫുദ്ദീൻ നാറാത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post