തിരുവോണനാളിൽ വയോജനങ്ങളെ ആദരിച്ചു


ചെക്കിക്കുളം : കലാ കായിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പവർ കൊട്ടുങ്ങലിന്റെ ആഭിമുഖ്യത്തിൽ കൊട്ടുങ്ങൽ പ്രദേശത്തുള്ള വായോജനങ്ങൾക്ക് ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കോടി നൽകി ആദരിച്ചു. കൊട്ടുങ്ങൽ പ്രദേശത്തെ അൻപതോളം വയോജനങ്ങൾക്കാണ് യുവജന കൂട്ടായ്മയുടെ ഭാഗമായി ഓണക്കോടി നൽകിയത്.

പവർ കൊട്ടുങ്ങൽ ഭാരവാഹികളായ ആശ്രയ്, ലിജിൻ, വിഷ്ണു, ഷമൽ, പ്രമോദ്, രാജു, അജേഷ് എന്നിവർ നേതൃത്വം നൽകി.





Previous Post Next Post