കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


മയ്യിൽ :  കയരളം നോർത്ത് എ.എൽ. പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ.ഒ ദാമോദരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷനായി. ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ.ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി.

പി.കെ ദിനേശൻ, സി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം.ഗീത സ്വാഗതവും എ.ഒ ജീജ നന്ദിയും പറഞ്ഞു. 

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പായസവിതരണവും നടന്നു. ചടങ്ങിൽ കയരളം പുതുക്കുടി വീട്ടിൽ കെ.കെ കുഞ്ഞിരാമൻ നമ്പ്യാരുടെയും ഭാര്യ കെ.ഒ പാർവതി അമ്മയുടെയും സ്മരണക്ക് മക്കൾ സംഭാവന നൽകിയ 20,000 രൂപയുടെ കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ & കെ.ഒ പാർവതി അമ്മ സ്മാരക എൻഡോവ്മെന്റ് എം.ഗീത കുടുംബാങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.




Previous Post Next Post