ചട്ടുകപ്പാറ :- കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വർഗീയതക്കുമെതിരെ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഢ് പോസ്റ്റാഫീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ ഭാഗമായി മാണിയൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. CITU ഏറിയ വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു.
കെ.നാണു സംസാരിച്ചു.CITU മാണിയൂർ മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.