ചേലേരി എ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി സി എച്ച് കൾച്ചറൽ ഫോറം


ചേലേരി :- ചേലേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി ചേലേരി മുക്ക് സി എച്ച് കൾച്ചറൽ ഫോറം. ടൈറ്റാനിക് ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ ഒരുക്കിയ വാട്ടർ കൂളർ ഉദ്ഘാടനം മയ്യിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി.പി സുമേഷ് നിർവഹിച്ചു.

പ്രധാനധ്യാപിക എ.അജിത ടീച്ചർ, എം പി ടി എ പ്രസിഡന്റ്‌ നിഷാകുമാരി, സി എച്ച് കൾച്ചറൽ ഫോറം പ്രതിനിധി ജബ്ബാർ, എസ് ആർ ജി കൺവീനർ പ്രീത ടീച്ചർ, സുജിത്ത് മാസ്റ്റർ, ടി.വി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, അന്തായി ചേലേരി പങ്കെടുത്തു.

Previous Post Next Post