മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
നീലേശ്വരം : നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. തൈക്കടപ്പുറം അഴിത്തല ബോട്ട് ജെട്ടി - നടുവിൽ പള്ളിക്ക് പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം. അഴിത്തലയിലെ പരേതനായ ദാമോദരന്റെ മകൻ രാജേഷ് (35), ഭരതന്റെ മകൻ സനീഷ് (34) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധത്തിനിടെ അപകടത്തിൽപ്പെട്ട രാജേഷിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് സനീഷ് അപകടത്തിൽപെട്ടത്. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് ഇരുവരുടെയും മൃതദേഹം കരയ്ക്കെത്തിച്ചത്.