കമ്പിൽ : കമ്പിൽ അക്ഷര കോളേജിൽ ഓണോത്സവം നടത്തി. പ്രശസ്ത സോപാന സംഗീതജ്ഞർ പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.ഷീജ, ഉഷ, പി.പി സീത, എം.മിഥുൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയിലും നിരവധിപേർ പങ്കെടുത്തു.