മയ്യിൽ :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കൺവെൻഷനവും വ്യാപാരി മിത്ര രണ്ടാംഘട്ട പദ്ധതി വിശദീകരണവും നടത്തി. പൊറോളം അംഗൻവാടി ഹാളിൽ വച്ച് നടന്നു പരിപാടി സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ടി.സി വിൽസൺ വ്യാപാരി മിത്ര രണ്ടാംഘട്ട പദ്ധതി വിശദീകരണം നടത്തി.
ഏരിയാ സെക്രട്ടറി പി.പി ബാലകൃഷ്ണൻ ഏരിയ പ്രസിഡണ്ട് കെ.വി ശശിധരൻ, ഏരിയ വൈസ് പ്രസിഡണ്ട് പി.ഉല്ലാസൻ തുടങ്ങിയവർ സംസാരിച്ചു.