സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ; അഭിമാന നേട്ടവുമായി മുണ്ടേരി സ്വദേശി


മുണ്ടേരി :- സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം വെള്ളി മെഡലും, 800 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം വെങ്കലവും നേടി മുണ്ടേരി കോയ്യോട്ട് പാലം സ്വദേശി ഒ.സുനീഷ്. ആഗസ്ത് 5, 6 തീയതികളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മെഡലുകൾ നേടിയത്. കഴിഞ്ഞ വർഷവും സുനീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.



Previous Post Next Post