കണ്ണൂർ :- കണ്ണൂർ പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ പരാതിയെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു ഇന്ന് കാലത്ത് സ്ഥാപനത്തിലെത്തി
നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. റസ്റ്റോറന്റിലെ രണ്ട് ഫ്രീസറിൽ ഒളിപ്പിച്ച് വെച്ച പഴകിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്.
പൂപ്പൽ പിടിച്ച ചിക്കൻ, പഴകിയ ചപ്പാത്തി, ഫ്രൈഡ് റൈസ്, ബീഫ്,കപ്പയും അടക്കമാണ് പിടിച്ചെടുത്ത ഭക്ഷ്യയോഗമല്ലാത്ത സാധനങ്ങൾ. സ്ഥാപനത്തിന് കോർപറേഷൻ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസവും ബസ് സ്റ്റാന്റിലെ ഹോട്ടലിൽ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയിരുന്നു.