കണ്ണൂർ : സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് തുറന്നു. ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിനടുത്ത മുറിയിൽ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പി.ഗോപി അധ്യക്ഷത വഹിച്ചു.
മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, കെ.പി ജയബാലൻ, കെ.വിനോദ് ചന്ദ്രൻ , ബാലകൃഷ്ണൻ കൊയ്യാൽ, എം. രത്നകുമാർ , എൻ.ധനഞ്ജയൻ എന്നിവർ സംസാരിച്ചു. മാത്യം കദളിക്കാടിന്റെ വേർപാടിൽ യോഗം അനുശോചിച്ചു.