മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള PSC എംപ്ലോയീസ് യൂണിയന്റെ സഹകരണത്തോടെ PSC യെ കുറിച്ചുള്ള സൗജന്യ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള PSC എംപ്ലോയീസ് യൂണിയൻ സുവർണജൂബിലി വർഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ PSC രജിസ്ട്രേഷൻ, പരീക്ഷ നടത്തിപ്പ്, വാല്യുവേഷൻ രീതികൾ, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, നിയമന രീതികൾ തുടങ്ങിയ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. റിട്ട. എ.എസ്. ഒ ചന്ദ്രൻ.എം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എ.വി മനോജ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു.
ജില്ലാ സെക്രട്ടറി ടി.പി വിപിൻ , ജോ.സെക്രട്ടറി എ.കെ രജീഷ് എന്നിവർ സംസാരിച്ചു. എം.വി സുമേഷ് സ്വാഗതവും എം.ഷൈജു നന്ദിയും പറഞ്ഞു.