കണ്ണാടിപ്പറമ്പ് : പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ പോണ്ടിച്ചേരിയിൽ വെച്ച് നടത്തുന്ന ഓൾ ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ക്രിക്കറ്റ് ടീമിലേക്ക് കണ്ണാടിപ്പറമ്പ് സ്വദേശിക്ക് സെലക്ഷൻ ലഭിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി തേജസ് വിവേകിനാണ് സെലക്ഷൻ ലഭിച്ചത്.
ലെഗ് സ്പിൻ ബൗളറും ഓൾ റൗണ്ടറുമായ തേജസ് വിവേക് അണ്ടർ 17 ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കേരള ടീം അംഗമായിരുന്നു. എട്ടാം വയസ്സിൽ ക്രിക്കറ്റ് കളി ആരംഭിച്ച തേജസ് വിവേക് അണ്ടർ 14, 16, 19 കണ്ണൂർ ജില്ല ടീം ക്യാപ്റ്റൻ, അണ്ടർ 23 ജില്ലാ ടീം അംഗം എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ചുവർഷമായി കണ്ണൂർ ജില്ലാ സീനിയർ ലീഗിൽ എഫ്.സി.സി കണ്ണൂരിന് വേണ്ടിയാണ് കളിക്കുന്നത്.
കണ്ണാടിപ്പറമ്പ് സ്വദേശി വിവേക് നിലവടത്ത് - ബിന്ദു വിവേക് എന്നിവരുടെ മകനാണ് തേജസ് വിവേക്.