കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 23 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളില്‍ അരങ്ങേറും. പരിപാടികള്‍ അവതരിക്കുവാനും, നൃത്തം, വാദ്യോപകരണങ്ങള്‍ എന്നിവയില്‍ അരങ്ങേറ്റം കുറിക്കുവാനും ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9947373905, 98479 32731
ഒക്ടോബർ 24 ചൊവ്വാഴ്ച വിജയ ദശമി ദിവസം നടക്കുന്ന വിദ്യാരംഭം കുറിക്കലില്‍ കുട്ടികളെ എഴുത്തിനുരുത്താന്‍ 9847966244 (ക്ഷേത്രം കൗണ്ടര്‍) എന്ന നമ്പറിലും ഒക്ടോബര്‍ 15 ന് മുന്‍പ് ബന്ധപ്പെടേണ്ടതാണ്.