ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിനെ തുടർന്ന് മയ്യിൽ സ്വദേശിക്ക് മർദനം


മയ്യിൽ : ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ ഉടമയുടെ സഹോദരനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം മർദ്ദിച്ചു. മയ്യിൽ എട്ടേയാറിലെ ഡോൾഫിൾ ഹോട്ടൽ ഉടമയുടെ സഹോദരൻ കണ്ടക്കൈ റോഡിന് സമീപത്തെ റിഷിദ മൻസിലിൽ അബ്ദുൾ ഖാദറിനെ (41) യാണ് പാവന്നൂർമൊട്ടയിലെ എട്ടംഗ സംഘം മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കണ്ടക്കൈ റോഡിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പലതവണ പണം നൽകാതെ ഇറങ്ങിപോയതിനെ തുടർന്ന് പണം ചോദിച്ച വിരോധമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post