തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ പുസ്തകച്ചങ്ങലകോർത്ത് ഗ്രന്ഥശാലാദിനാചരണം


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ പുസ്തകങ്ങൾ കൈകളിലേന്തി ചങ്ങല കോർത്തും മൺചെരാതുകളിൽ അക്ഷരജ്വാല കൊളുത്തിയും ദിനാചരണം നടത്തി. നാടിന് വെളിച്ചമാവുന്ന ഗ്രന്ഥാലയങ്ങളുടെ സ്വയം ഭരണാധികാരം കവർന്നെടുക്കാനുള്ള നീക്കത്തിനെതിരെ പുസ്തക ചങ്ങല തീർത്ത് ഗ്രന്ഥശാലാദിനാചരണം നടത്തി. ഗ്രന്ഥാലയങ്ങളെ കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് ഗ്രന്ഥശാലകൾ പ്രതിഷേധമുയർത്തിയത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്തു. കെ സി ശ്രീനിവാസൻ അധ്യക്ഷനായി.

 മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ എം ഷൈജു, സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം മാധ്യമ പുരസ്കാരം നേടിയ പി പി സതീഷ് കുമാർ, 'സ്വാതന്ത്ര്യം തന്നെ ജീവിതം' ക്വിസ് മത്സര വിജയികളായ കെ സി നിധിൻ, കൃഷ്ണവേണി എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.എം വി സുമേഷ് സ്വാഗതവും കെവൈശാഖ് നന്ദിയും പറഞ്ഞു. ഒക്ടോബർ 14 വരെ നീളുന്ന അംഗത്വമാസാചരണത്തിനും തുടക്കമായി.






Previous Post Next Post