ജി ആർ സി അക്കാദമിക് ഗ്രൂപ്പ് പഠന സംഘത്തിന്റെ സ്ത്രീപദവി പഠനം പഞ്ചായത്ത് തല സംയുക്ത യോഗം ചേർന്നു


കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും  ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതാ വികസന പ്രവർത്തനങ്ങൾക്ക് പുത്തൻ ദിശാബോധം നൽകുന്നതിന് വേണ്ടി സമഗ്രമായ സ്ത്രീപദവി പഠനം നടത്തുന്നതിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ജി ആർ സി അക്കാദമിക് ഗ്രൂപ്പ് പഠന സംഘത്തിന്റെ സ്ത്രീ പദവി പഠനം പഞ്ചായത്ത് തല സംയുക്ത യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്മ അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻറ് സെക്രട്ടറി ഷിഫിലുദീൻ, വാർഡ് മെമ്പർ വത്സൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീജിന ചുമതല വിഭജനം, കർമ്മ പരിപാടി, ഗൂഗിൾ ഫോം സംബന്ധിച്ചുള്ള കാര്യങ്ങൾ , എഫ് ജി ഡി സ്ഥാപക വിശകലനം, നിരീക്ഷണം എന്നിവയെകുറിച്ച് ചർച്ച ചെയ്യുകയും തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതിനെ കുറിച്ചുള്ള തീരുമാനമെടുക്കുകയും ചെയ്തു.

ഐ സി ഡി എസ് സൂപ്പർവൈസർ ഷൈലജ സ്വാഗതവും സി.ഡബ്ല്യു .എഫ് നവ്യ നന്ദിയും പറഞ്ഞു.

Previous Post Next Post