കുമ്മായക്കടവ് :- കുമ്മായക്കടവ് എവർ ഗ്രീൻ വില്ലേജ് സംരംഭകത്വ കൂട്ടായ്മയുടെ പ്രഥമ സംരംഭം മിനി സൗണ്ട് സിസ്റ്റം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. കുമ്മായക്കടവ് എവർ ഗ്രീൻ വില്ലേജ് പ്രസിഡണ്ട് മെഹ്നാസ് കെ.പി അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ, എവർഗ്രീൻ വില്ലേജ് ട്രഷറർ റഹ്മത്ത് എം പി, വനിതാ ലീഗ് പ്രസിഡണ്ട് ആയിഷ എ വി പി, ഷഫീന കെ പി, സായിദ കെ പി എന്നിവർ സംസാരിച്ചു.