കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ അമ്മമാർക്ക് ജൈവകൃഷി പരിശീലനം നൽകി. മഹിളാ കിസാൻ സശക്തി പരിയോജന (MKSP) യുടെ ഭാഗമായി KILA യുടെയും കണ്ണൂർ വെസ്റ്റ് വുമൻ ലേബർ ബാങ്ക് ഫെഡറേഷൻ്റെയും നേതൃത്വത്തിലാണ് പരിശീലനം നടന്നത്.പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി.
ജൈവാണു കൃഷി രീതി പരിചയപ്പെടുത്തുന്ന ക്ലാസിൽ അമ്മമാരോടൊപ്പം കുട്ടികളും ചേർന്നു മ 25 ചെടിച്ചട്ടികളിലായി വെണ്ട, പയർ, വഴുതിന, മുളക് തുടങ്ങിയവയുടെ തൈകൾ നട്ടു. നിഷ നണിയൂർ, പ്രേമിനി എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി സുമിത്രൻ ചെടിച്ചട്ടികൾ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ സ്വാഗതവും മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ് നന്ദിയും പറഞ്ഞു. പരിശീലനത്തിന് നട്ട ചെടികൾ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ പരിപാലിക്കും. വിളവുകൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.