പന്ന്യങ്കണ്ടി :-മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനവും പ്രതിഭാ ഫെസ്റ്റും സെപ്തംബർ 24 - ന് നാളെ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടക്കും. മലയാളം
പ്രസംഗം, മലയാളം കവിതാ രചന, മലയാളം പ്രബന്ധം, വീഡിയോ എഡിറ്റിംഗ് , ചിത്ര രചന തുടങ്ങിയ ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം നടക്കുക
മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ പ്രതിഭാ ഫെസ്റ്റ് ഉദ്ഘാടനവും, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ സി.എച്ച് അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും.