ചട്ടുകപ്പാറ :-കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലസംഘം ഡിവൈഎഫ്ഐ മഹിളാ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം സിപിഐഎം കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി വി വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പി ഷീബ സമ്മാനങ്ങൾ വിതരണം ചെയ്തു.സംഘാടകസമിതി കൺവീനർ ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം എംപി പങ്കജാക്ഷൻ ബ്രാഞ്ച് സെക്രട്ടറിമാരായ പികെ പുരുഷോത്തമൻ കെ നാരായണൻ മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സജിന വി ടി എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എംപി രാജേഷ് സ്വാഗതവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം അശ്വിനി കെ പി നന്ദിയും പറഞ്ഞു.
പൂക്കള മത്സരം ഓണസദ്യ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ എന്നിവ നടന്നു.