കണ്ണൂർ :- ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രം എപിജെ അബ്ദുൾ കലാം ലൈബ്രറി കണ്ണൂർ ഫിലീം സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോത്സവ മത്സരത്തിന്റെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മികച്ച സിനിമ ഷമ്മാസ് ജംഷീർ സംവിധാനം ചെയ്ത ഓളാട, രണ്ടാമത്തെ മികച്ച ചിത്രം പ്രദീപ് മണ്ടൂർ സംവിധാനം ചെയ്ത തൊണ്ട്യച്ചമ്മ, മികച്ച നടൻ ഒറ്റ മൈനയിലെ അപ്പൂപ്പനായി വേഷമിട്ട പപ്പൻ ചിരന്തന, മികച്ച നടി തൊണ്ട്യച്ചമ്മയിലെ അമ്മൂമ്മയായി വേഷമിട്ട സാവിത്രി അമ്മൂമ്മ മികച്ച സംവിധായകൻ ഓളാടയുടെ ഷമ്മാസ് ജംഷീർ സ്പെഷൽ ജൂറി പുരസ്‌കാരം പൊന്ന്യം ചന്ദ്രന്റെ ഉച്ചക്കഞ്ഞിക്കും ഓളാടയുടെ ക്യാമറക്കും തൊണ്ട്യച്ചമ്മയുടെ ചിത്ര സംയോജനം എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
എപിജെ ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ചരിത്രകാരൻ ഡോ പി മോഹൻദാസ് പുരസ്‌കാരം വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ അധ്യക്ഷനായി. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, മുന്ന സിനിമാ പ്രവർത്തകരായ നടൻ പ്രകാശൻ ചെങ്ങൽ, പ്രമോദ് ചാവശ്ശേരി, സംവിധായകൻ സുരേന്ദ്രൻ കല്ലൂർ എന്നിവർ മുഖ്യാതിഥികളായി. പി കെ ബൈജു, പി കെ ലതീഷ്, വികെ അഷിയാന അഷ്‌റഫ് എന്നിവർ സംസാരിച്ചു. എപിജെ ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.