കായിച്ചിറ:- കെ സുധാകരൻ എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കായിച്ചിറ ലക്ഷംവീട്ടിന് സമീപം സ്ഥാപിച്ച മിനി മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.. കെ പി അബ്ദുൽ മജീദ് നിർവഹിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ സി വി അധ്യക്ഷതവഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ, എൻ വി പ്രേമാനന്ദൻ. ചന്ദ്രമതി ടിവി. തുടങ്ങിയവർ പ്രസംഗിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സീമ കെ സി സ്വാഗതവും ഓ ദിനേശൻ നന്ദിയും പറഞ്ഞു.