മതസൗഹാർദ്ദ സന്ദേശവുമായി നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി ബാലസംഘം മുല്ലക്കൊടി യൂണിറ്റ്


മുല്ലക്കൊടി :-  മതസൗഹാർദ്ദത്തിൻ്റെ മഹത്തായ സന്ദേശം പകർന്നു കൊണ്ട് നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിവെള്ളവും മധുര പലഹാരവും നൽകി മുല്ലക്കൊടിയിലെ ബാലസംഘം കൂട്ടുകാർ മാതൃകയായി.

മുല്ലക്കൊടി സി.ആർ.സിക്ക് സമീപം നടന്ന സ്വീകരണ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി  ശ്രീനന്ദന.കെ, പ്രസിഡണ്ട് ശിവാനി പി.പി , കെ.ദാമോദരൻ, കെ. ഉത്തമൻ, അബുദുൾറഹ്മാൻ , പി.ടി സന്തോഷ് , കെ.ഉമേഷ് , കെ.രാഘവൻ ,കെനാരായണൻ, എം.ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post