കുറ്റ്യാട്ടൂർ :കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി അധ്യാപകദിനത്തിൽ മുതിർന്ന രണ്ട് അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. കുറ്റ്യാട്ടൂരിൽ അധ്യാപക അവാർഡ് ജേതാവ് എം.വി കുഞ്ഞിരാമൻ മാസ്റ്ററെയും മാണിയൂരിൽ ഭാർഗ്ഗവി ടീച്ചറെയുമാണ് ആദരിച്ചത്. ടി ഒ നാരായണൻ കുട്ടി കുഞ്ഞിരാമൻ മാസ്റ്ററെ ഷാളണിയിച്ചു.
ശ്രീ വി.പത്മനാഭൻമാസ്റ്റർ എം ബാലകൃഷ്ണൻ മാസ്റ്റർ : യൂസഫ് പാലക്കൽ, ഇ.കെ.വാസുദേവൻ, വി.ബാലൻ, എൻ.കെ മുസ്തഫ എന്നിവർ പങ്കെടുത്തു. മാണിയൂരിൽ വാർഡ് മെമ്പർ എ. കെ.ശശിധരൻ ഭാർഗവി ടീച്ചറെ ഷാളണിയിച്ചു. KSSPA യുടെ ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കൾ സന്നിഹിതരായി.