കമ്പിൽ :- അബുദാബി കെ.എം.സി.സി കൊളച്ചേരി &മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കിയത് വാട്ടർ കൂളർ സിസ്റ്റം കമ്പിൽ എൽ പി സ്കൂൾ ഹെഡ്മിസ്റ്റേഴ്സ് ലേഖ ടീച്ചർക്ക് നൽകിക്കൊണ്ട് മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കൊടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്,അബുദാബി കെ.എം.സി.സി പ്രസിഡണ്ട് നസീർ ചേലേരി ,മണ്ഡലം ട്രഷറർ മുഹമ്മദ് കുഞ്ഞി സി. കെ ,ഇല്യാസ് എന്നിവർ സംസാരിച്ചു.
മമ്മു . പി അബ്ദു പന്ന്യങ്കണ്ടി, സ്കൂൾ ടീച്ചർമാരായ ഹഫ്സത്ത് ഹസ്സൻ , ഷൈമ, ആദർശ് നാരായണൻ ,msf പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി ജനറൽ സെക്രട്ടറി റാസിം പാട്ടയം , സെക്രട്ടറി ഷിബിലിഎന്നിവർ സംബന്ധിച്ചു.