കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഖാം ഉറൂസ് ഒക്ടോബർ 10 ന്


പെരുമാച്ചേരി :- കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഖാം ഉറൂസ് ഒക്ടോബർ 10 ചൊവ്വാഴ്ച കൊട്ടപ്പൊയിൽ വലിയുള്ളാഹി നഗറിൽ വെച്ച് നടക്കും.

മഖാം അങ്കണത്തിൽ മൗലിദ് പാരായണത്തിന് ഇസ്മായിൽ കാമിൽ സഖാഫി നേതൃത്വം നൽകും. വൈകുന്നേരം 7 മണിക്ക് മുഹമ്മദ് സഅദിയുടെ അധ്യക്ഷതയിൽ അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി ഉദ്ഘാടനം ചെയ്യും. പ്രഭാഷണവും ദുആ മജ്‌ലിസ് നേതൃത്വവും സയ്യിദ് മുത്തന്നൂർ തങ്ങൾ നിർവഹിക്കും. ദഫ് പ്രദർശനവും ഉണ്ടായിരിക്കും.

Previous Post Next Post