വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ

 



കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെൻറ്റ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കും.സമ്മേളന നടത്തിപ്പിനായി വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്റ് വി.എ ഫായിസ രക്ഷാധികാരിയും വെൽഫെർ പാർട്ടി ജില്ല പ്രസിഡന്റ്റ് സാദിഖ് ഉളിയിൽ ചെയർമാനും, ഫസ്ന മിയാൻ ജനറൽ കൺവീനറുമായിക്കൊണ്ട് വിപുലമായ വിവിധ വകുപ്പ് കൺവീനർമാരെ ചേർത്ത് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 

 പ്രചരണ വകുപ്പ് രജിത മഞ്ചേരി,ഷെറോസ്,സുലൈഖ അസീസ്,പ്രതിനിധി വകുപ്പ് ഫസ്ന മിയാൻ,ടികെ.മുഹമ്മദലി,ഗതാഗതം സനീറ ബഷീർ,യു.കെ.സൈദ്,ലില്ലി ജയിംസ്, അർച്ചന പ്രിജിത്ത്,ഫുഡ് ജുമൈല,സുഹൈബ്,സുബൈദ കക്കോടി, അക്കോമഡേഷൻ സനീറ, അജ്മൽ,ഫാത്തിമ റഫിയ,മീഡിയ മുംതാസ് ബീഗം,നൗഷാദ് മാസ്റ്റർ, സോഷ്യൽ മീഡിയ ഫൗസിയ ആരിഫ്,ഇല്യാസ്,ഷമ്മി, വളണ്ടിയേഴ്സ് സീനത്ത് കോക്കൂർ, ചന്ദ്രൻ മാഷ്, ഷാജഹാൻ, സാബിറ,ലൈറ്റ്-സൗണ്ട് -നഗരി ചന്ദ്രിക കൊയിലാണ്ടി,ഉഷ കുമാരി,ബിന്ദു പരമേശ്വരൻ, പ്രേമ ജി.പിഷാരടി,ഇംതിയാസ്.മെഡിക്കൽ,ഡോ.സലിം, പള്ളിപ്രം പ്രസന്നൻ, സാമ്പത്തികം,കെ.കെ.അബ്ദുള്ള,സാജിദ വി.എം,ഷക്കീല, എം.എം.കോയ.

സമ്മേളനത്തോടനുബന്ധിച്ച് 9 ന് കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ്റ് വി.എ.ഫായിസ പത്രസമ്മേളനം നടത്തും.വിവിധ പ്രപരണ പരിപാടികൾ സംസ്ഥാനത്തുടനീളം മണ്ഡലങ്ങളിൽ നടത്താനുംതെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന നേതാക്കൾക്കായി 12ന് കണ്ണൂരിൽ  സ്വീകരണസമ്മേളനം നടത്താനും സ്വാഗത സംഘം തീരുമാനിച്ചു.

Previous Post Next Post