കരിങ്കൽക്കുഴി :- ആറാമത് ഭാവന നാടകോത്സവം നവംബർ 14 മുതൽ 19 വരെ നടക്കും. അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തിന്റെയും സമാപനദിവസത്തെ ഗ്രാമോത്സവത്തിന്റെയും ഉജ്ജ്വലവിജയത്തിനായി ചേർന്ന സംഘാടക സമിതിരൂപീകരണം നാടകരചയിതാവും പു.ക.സ ജില്ലാ വൈസ് പ്രസിഡന്റുമായ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനംചെയ്തു. ഭാവന പ്രസിഡണ്ട് സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു.
കെ രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. രെജു കരിങ്കൽകുഴി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
കെ.രാമകൃഷ്ണൻ മാസ്റ്റർ - ചെയർമാൻ
സുരേഷ് കൊളച്ചേരി, സി സത്യൻ, ദീപ പ്രശാന്ത്, കെ സന്തോഷ് - വൈസ് ചെയർമാൻ
രെജു കരിങ്കൽകുഴി - ജനറൽ കൺവീനർ
എ രമേശൻ, സി പദ്മനാഭൻ, എൽ എം ബാബു, പ്രകാശൻ പാടിക്കുന്ന്, എൽ എം ബാബു - ജോയിന്റ് കൺവീനർ
പി വി ഉണ്ണികൃഷ്ണൻ - ട്രഷറർ