അൽ ഉസ്റ സ്നേഹസംഗമം നവംബർ 18ന് ; ലോഗോ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് : ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ ഹസനാത്ത് വാർഷിക പ്രഭാഷണത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന "അൽ ഉസ്റ കുടുംബ സ്നേഹ സംഗമം 2023 " ന്റെ ലോഗോ പ്രകാശനം ദാറുല്‍ ഹസനാത്ത് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഫ്‌നാന്‍ എല്‍ കെ മട്ടന്നൂരാണ് ലോഗോ രൂപകല്‍പന ചെയ്തത്. നവംബർ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് സംഗമം നടക്കും..വാർഷിക പ്രഭാഷണം 2024 ജനുവരി 6 മുതൽ 11 വരെ ഹസനാത്ത് കാമ്പസിൽ നടക്കും.

സയ്യിദ് അലി ബാ അലവി തങ്ങൾ, ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, മാണിയൂർ അഹ്മദ് മുസ് ലിയാർ, അഡ്വ.പി.വി സൈനുദ്ദീൻ, അഡ്വ: കരീം ചേലേരി, മുഹമ്മദ് കുട്ടി മയ്യിൽ, വി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദലി ഫൈസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Previous Post Next Post