ജി-20 സ്പീക്കർമാരുടെ സമ്മേളനം ഇന്ന് തുടങ്ങും


ന്യൂഡൽഹി :- ജി-20 രാജ്യങ്ങളിലെ സ്പീക്കർമാരുടെ ദ്വിദിന സമ്മേളനം 'പാർലമെന്റ്-20' ഡൽഹിയിലെ യശോ ഭൂമിയിലുള്ള ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ വെള്ളി യാഴ്ച തുടങ്ങും. 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

കനേഡിയൻ സെനറ്റിന്റെ സ്പീക്കർ റെയ്മണ്ട് ഖാഗ്നെ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കും. ഖലി സ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട വിഷയത്തിൽ ഇന്ത്യ - കാനഡ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പിന്മാറ്റം. സമ്മേളനത്തിനു മുന്നോടിയായി "പരിസ്ഥിതിക്കായുള്ള ജീവിതശൈലി' എന്ന വിഷയത്തിൽ വ്യാഴാഴ്ച പാർലമെന്ററി ഫോറം ചർച്ച സ്പീക്കർ ഓം ബിർള നയിച്ചു. ജി-20 ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്ത് വിഷയം അവതരിപ്പിച്ചു. ഇന്ത്യയുടെ ജി 20 അധ്യക്ഷ ഈ തയ്ക്കു കീഴിൽ നടക്കുന്ന സ്പീക്കർമാരുടെ ആദ്യസമ്മേളനത്തിന്റെ  വിഷയം "ഒരു ഭൂമി, ഒരു കുടുംബം ഒരു ഭാവി' എന്നിവയ്ക്കുള്ള പാർ 2 ലമെന്റുകൾ' എന്നതാണ്. ജി - 20 അംഗരാജ്യങ്ങളെ കൂടാതെ കഴിഞ്ഞ ഉച്ചകോടിയിൽ ആദ്യമായി അംഗമായ പാൻ ആഫ്രിക്കൻ പാർലമെന്റും ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, സിങ്കപ്പൂർ, സ്പെയിൻ, യു.എ.ഇ. എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ സംയുക്ത പ്രമേയം അവതരിപ്പിക്കും.

Previous Post Next Post