കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് ഉത്തര കേരള വള്ളംകളി ജലോത്സവം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 9 മണി മുതൽ നടക്കും. രാവിലെ 9 മണി മുതൽ കലാ പരിപാടികൾ, ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
കൈ കൊട്ടിക്കളി, മാർഗ്ഗം കളി, ദഫ് മുട്ട്, തിരുവാതിരക്കളി, ഒപ്പന, നൃത്ത നൃത്ത്യങ്ങൾ, തുടി ചേർത്തല അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, ഉദ്ഘാടന സമ്മേളനം, ജലഘോഷയാത്ര, വള്ളംകളി മത്സരം (പുരുഷ ടീമുകളുടെ മത്സരം, വനിത ടീമുകളുടെ മത്സരം ), സമാപന സമ്മേളനം , സമ്മാനദാനം എന്നിവ നടക്കും.