മയ്യിൽ - തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്കായി ശാസ്‌ത്രീയ നൃത്തപരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് വിജയദശമിദിനത്തിൽ ഉച്ചയ്ക്ക് 2.30ന് ക്ലാസിന് തുടക്കമാവും. കലാമണ്ഡലം കാവ്യ കുഞ്ഞിരാമൻ പരിശീലനം നൽകും. അവധി ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാവുക.
പ്രായപരിധിയില്ലാതെ വീട്ടമ്മമാർക്കും 17 വയസ് പിന്നിട്ട വനിതകൾക്കും പങ്കെടുക്കാം.
ഫോൺ: 9446975113.