കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഹസനാത്ത് പ്രഭാഷണത്തോടനുബന്ധിച്ച് നവംബർ 7 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ വെച്ച് ഉലമാ ഉമറാ സംഗമം നടക്കും. സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ നദ്‌വി , അഡ്വക്കറ്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും. ഹസനാത്ത് പ്രഭാഷണത്തിൻ്റെ ഭാഗമായി അൽ ഉസ്റ കുടുംബ സ്നേഹസംഗമം, യത്തീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ കെ.എൻ മുസ്തഫ അധ്യക്ഷനായി.കെ.പി അബൂബക്കർ ഹാജി, പി.പി ഖാലിദ് ഹാജി, എ.ടി മുസ്തഫ ഹാജി ,എം.വി ഹുസൈൻ, സി.പി മായിൻ മാസ്റ്റർ, കെ.പി മുഹമ്മദ് അലി, ഷരീഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.