കൊളച്ചേരി :- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊളച്ചേരി പഞ്ചായത്ത് വിളംബര ഘോഷയാത്ര നവംബർ 1 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിമുക്ക് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും.
സർക്കാർ ജീവനക്കാർ , ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ , അംഗൻവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പങ്കെടുക്കും. വനിത ചെണ്ടമേളം , മുത്തുകുടകൾ , വിവിധ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും.