പ്രി പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കൺവെൻഷൻ നടത്തി


മയ്യിൽ :-
പ്രി പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് സബ്ജില്ല കൺവെൻഷൻ മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്നു.KSTA സംസ്ഥാന കമ്മറ്റി അംഗം കെ.രഞ്ജിത്ത് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പ്രജിഷ. പി കെ അധ്യക്ഷത വഹിച്ചു.   ശ്രീമതി ടി.പി.സുശീല ടീച്ചർ (KSPPTA സംസ്ഥാന വൈസ് പ്രസിഡണ്ട്) ആശംസ അർപ്പിച്ച് സംസാരിച്ചു.  KSPPTA ജില്ലാ പ്രസിഡൻ്റ് ശ്രീമതി റീന പി.യുടെ  സ്നേഹ സാനിദ്ധ്യം പരിപാടിയിൽ ഉണ്ടായിരുന്നു.രജിത.കെ പി സ്വാഗതവും സപ്ന വി പി നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post