നവരാത്രി ആഘോഷത്തിൻ്റെ നിറവിൽ കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം


കൊളച്ചേരി :-
കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ദീപാരാധനയും വിശേഷ നവരാത്രി പൂജകളും, നിറമാലയും നടന്നു വരികയാണ്. ശ്രീ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.. 'നവ ദുർഗ്ഗാ സങ്കൽപ്പം ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ക്ഷേത്രം പ്രസിഡൻ്റ് സി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി ഒ കെ സജീവൻ, ടി പി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വച്ച് നന്ദിനി, ശ്യാമള ടീച്ചർ എന്നിവരെ ആദരിച്ചു.

ക്ഷേത്രത്തിൽ ഒക്ടോബർ 22 ദുർഗ്ഗാഷ്ടമി ദിവസം ഗ്രന്ഥം പൂജയ്ക്ക് വെക്കൽ ചടങ്ങുകൾ നടക്കും. തുടർന്ന് നിറമാലയും ഉണ്ടായിരിക്കും.

മഹാനവമി ദിവസമായ ഒക്ടോബർ 23ന് ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ എന്നിവ നടക്കും.വൈകിട്ട് 6മണിക്ക് അഭിരാം ചേലേരി നടത്തുന്ന സോപാന സംഗീതവും തുടർന്ന് നിറമാലയും നടക്കും.

വിജയദശമി ദിവസം രാവിലെ ആയുധപൂജ, ഗ്രന്ഥപൂജ, വാഹനപൂജ എന്നിവ നടക്കും. തുടർന്ന് പൂജയെടുപ്പ്, എഴുത്തിനിരുത്തൽ ചടങ്ങുകളും നടക്കും.













Previous Post Next Post